കാഞ്ഞങ്ങാട്: ഹരിതകര്‍മസേന യൂസര്‍ ഫീ ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിതരണമെന്നും അല്ലാത്തപക്ഷം ഹെയര്‍ വേസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ വേസ്റ്റും കളക്ട് ചെയ്യാന്‍ തയാറാകണമെന്നും ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി റജിന സലീം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി. ബാലന് മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ കണ്ണന്, അനിത ജോണ്‍, എം. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വിജിന് വിന്റേജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ലത പവി- പ്രസിഡന്റ്, കെ.വി. പ്രജിത, സോണിയ ജോസഫ്- വൈസ് പ്രസിഡന്റുമാര്‍, വിജിന് വിന്റേജ്- സെക്രട്ടറി, കെ. ഷീന, റീന വിനോദ്- ജോയിന്റ് സെക്രട്ടറിമാര്‍, വിനീഷ്- ട്രഷറര്‍.